Sunday, December 11, 2011

moideen neriamangalam

        ഒരു  രാത്രി 
 നിലാവിറങ്ങി വന്നപ്പോള്‍ 
ഞാന്‍ ഉറങ്ങിയിരുന്നു .
പ്രകാശതിന്ടെ പ്രണയ ചൂട് 
ഞാനറിഞ്ഞില്ല.
നിഴലുകള്‍ക്ക് ചുറ്റും 
മടിച്ചുനിന്ന നിലാവിന്റെ 
നിശബ്ദതയില്‍
രാകുയിലുണര്‍ന്നു.
തപ്പിത്തടയുന്ന നിലാനൂലുകളുടെ
വേലികള്‍ തേടി 
ഞാന്‍ എന്നുറകത്തെ
അഴിച്ചു വിട്ടു .
നഷഷത്രങ്ങള്‍  കാവലിരിക്കുന്ന 
പ്രണയ ലഹരിയില്‍ 
രാകുയില്‍ പാടി
പടിഞ്ഞാറോട്ട് പറന്നുപോയി .
സൊപ്നങ്ങളുടെ നീലവെളിച്ചത്തില്‍ 
സ്കലനമുണ്ടായപോള്‍ 
ഒരു രാത്രികൂടി 
കാലത്തിനു കൂട്ടായി .
നിശാപ്രവര്‍ത്തനങ്ങള്‍ 
വേര്‍ തിരിക്കാത്ത 
ഉറക്ക പ്രവാഹത്തില്‍
നിലാവിന്‍റെ കൈയിലകളില്‍ 
പ്രണയ ലഹരിയോടെ 
ഒരു പുതിയ പ്രഭാതം 
വന്നണയുന്നു .
സൂര്യനിറങ്ങി വന്നപ്പോള്‍ 
ഞാനുനര്ന്നിരുന്നു .
*************

Tuesday, November 29, 2011

moideen neriamangalam


moideen neriamangalam

san

moideen neriamangalam

sankada

moideen neriamangalam

                         കാത്തിരിപ്പ്
ഇന്നലെയും ഞാനാ 
കിളിയെ കണ്ടില്ല.
ഇലകള്‍ക്കിടയിലൂടെ 
ഊര്‍ന്നുവരും
വെയില്‍ നാളങ്ങളില്‍ 
ഒരു ചിറകനക്കത്തിനായി 
ഞാന്‍ കാത്തിരുന്നു.
ആകാശം പോയി 
തിരിച്ചുവരുന്ന 
മിഴികളില്‍ ശൂന്യതയുടെ 
നനഞ്ഞ നൂലുകള്‍.
കൈഎത്തും ദൂരത്തേക്ക്
നീളുന്ന അന്നെഷനമായി 
സമയമെരിഞ്ഞുതീരുന്നു.
ഞാന്‍ കാത്തിരിപ്പിന്ടെ 
വിരല്‍ തുമ്പില്‍ 
തൊടുവാനിനിയും
കാത്തിരിക്കണം.
<><><><><><><> 

Sunday, November 6, 2011

kai/by moideen neriamangalam

                    kai
asa

engane/by/moideen/neriamangalam

           ഇങ്ങനെ


ഒരിക്കലും പറയില്ലെന്ന് 
ചിരിച്ചപ്പോള്‍ കരഞ്ഞതാവാം .
കണ്ണിലും കത്താതെ നിറഞ്ഞപ്പോള്‍ 
നൊന്തതാവാം.
രാവിലും പിരിയില്ലെന്ന് 
നിനച്ചപ്പോള്‍ ഉറങ്ങിയതാവാം .
വരാതെ വരില്ലെന്ന് വന്നപ്പോള്‍ 
വന്നതാവാം .
പൂവിലും പൂക്കാതെ പൂത്തപ്പോള്‍ 
പ്രണയിച്ചതാവം.
ഒന്നിലും പകരാതെ കാത്തിരുന്ന
വേര്‍ പാടാകാം . 
വേദനയുടെ മനമഴിച്ചു
തുറന്നപ്പോള്‍ മറന്നതാവാം .
ആഴത്തില്‍ കുഴിച്ച്ചപ്പോള്‍ 
കാണാത്ത സ്നേഹമെടുത്ത്‌
ഉദിക്കുന്ന വേര്‍പാടുകള്‍ 
എപ്പോഴും എന്തിനിങ്ങനെ ..........?
<><><><><><><><><><>

kaval by moideen neriamangalam

കാവല്‍
കാവല്കാരന്റെ കാഴ്ചയും
കാവല്നായുടെ കുരയും
പെയ്തു നിറയും
ഭൂമിയാണ്‌ ഞാന്‍ .
ജലത്തിന്ടെ

Saturday, November 5, 2011


pakuthi by moideen neriamangalam

പകുതി 
യാത്രയുടെ കയറഴിച്ച്‌
വഴിയിലിട്ട്
കാത്തിരിക്കുന്നവര്‍ .
മധ്യതിലെത്തി 
തുടക്കവും ഒടുക്കവും 
കാണാതെ മിഴി കത്തുന്നവര്‍.
ഇടക്കിറങ്ങി വഴി തേടുന്ന 
നിസ്സംഗ സൊപ്നാടകര്‍ .
അറിയാതെ 
യാത്രയിലകപെട്ടു
ശാസം മുട്ടുന്നവര്‍ .
യാത്രയാക്കപ്പെടാന്‍
ഒരുങ്ങിയിട്ടും 
വാഹനമെത്താത്തവര്‍ .
അഗ്നിയുടെ നാളമെടുത്തു
താളം മുറിക്കുന്നവര്‍ .
നേരിലാരുടെ ജന്മമെടുത്ത്‌
പുകഞ്ഞു കത്തി എരിഞ്ഞാലും
ജീവിതം പെയ്തൊടുങ്ങാതെ
പായുന്നു വെറുതെ .
യാത്രയിലേക്ക് വഴിതെറ്റുന്ന

moideen neriamangalam

പകുതി 
യാത്രയുടെ കയറഴിച്ച്‌
വഴിയിലിട്ട്
കാത്തിരിക്കുന്നവര്‍ .
മധ്യതിലെത്തി 
തുടക്കവും ഒടുക്കവും 
കാണാതെ മിഴി കത്തുന്നവര്‍.
ഇടക്കിറങ്ങി വഴി തേടുന്ന 
നിസ്സംഗ സൊപ്നടകര്‍.
അറിയാതെ 
യാത്രയിലകപെട്ടു
ശ്വാസം മുട്ടുന്നവര്‍ .
യാത്ത്രയാക്കപെടാന്‍ 
ഒരുങ്ങിയിട്ടും 
വാഹനമെതാത്തവര്‍ .
അഗ്നിയുടെ നാളമെടുത്ത് 
താളം മുറിക്കുന്നവര്‍ .
നേരിലാരുടെ ജന്മമെടുത്ത്‌
പുകഞ്ഞു കത്തി എരിഞ്ഞാലും
ജീവിതം പെയ്തൊടുങ്ങാതെ
പായുന്നു വെറുതെ .
യാത്തറയിലേക്ക് 
വഴി തെറ്റുന്ന കൂട്ടമായി 
ഇരകള്‍ കത്തി യൊടുങ്ങുന്നുവോ ?
വൃത്ത മായി  വളരും 
വൃദ്ധ ശൂന്യത 
നിറയുന്നു ചുറ്റും ...........
<><><><><><><><><>

moideen neriamangalam

pakuthi

nnaam

വാല്‍മീകം
അക്ഷരങ്ങളുണങ്ങി
പൊട്ടിമുളച്ച
വചനത്തിന്‍ മൗനം.
ആശയങ്ങള്‍ കത്തി
പൂത്ത ജീവിത
ശിരസ്സിന്‍ ശയനം.
കലഹങ്ങള്‍ തുറന്നു
വാതില്‍ നിറഞ്ഞ 
ഇരുള്‍ യാനം.
വഴികളടച്ചു
നിഴല്‍ തിങ്ങിയ
നിദ്രാ പതനം .
അക്ഷരങ്ങളുണര്‍ന്നു
ആശയം തുറന്ന
പ്രഭാത മിഴികള്‍ .
കേള്‍വി മുറിച്ച്
കാഴ്ച പോയ 
രസ സന്താനം .
അക്ഷരങ്ങളിറങ്ങി 
യാത്ര പോയ 
സര്‍ഗ സാഗരം.
അര്‍ഥം വേറിട്ട്‌ 
വചനം വിടര്‍ന്ന 
കാവ്യ സഞ്ചാരം.
വരികള്‍ വകഞ്ഞ്
വാക്കുകള്‍ കവിഞ്ഞ്
നീളും മൌന കാവ്യം .
അക്ഷരം തേടി 
പക്ഷം തളര്‍ന്ന 
സാക്ഷി രശ്മി .
ചിന്താരൂടം
അന്തരാ പിളര്‍ന്ന്
ഒഴുകും ലാവയോ?
വരി പറ്റി
ചാരം പിറന്ന 
കര്‍മ കവിയോ ?
സൊയം തീര്‍ത്ത 
വാല്മീകതിലാരുടെ 
മൌന സ്പോടനം ?
<><><><><><><><>



Moideen: വാല്‍മീകം അക്ഷരങ്ങളുണങ്ങിപൊട്ടിമുളച്ചവചനത്തിന്‍ മ...

Moideen: വാല്‍മീകം അക്ഷരങ്ങളുണങ്ങിപൊട്ടിമുളച്ചവചനത്തിന്‍ മ...: വാല്‍മീകം അക്ഷരങ്ങളുണങ്ങി പൊട്ടിമുളച്ച വചനത്തിന്‍ മൗനം. ആശയങ്ങള്‍ കത്തി പൂത്ത ജീവിത ശിരസ്സിന്‍ ശയനം. കലഹങ്ങള്‍ തുറന്നു വാതില്‍ നിറഞ്ഞ  ഇരു...