പകുതി
യാത്രയുടെ കയറഴിച്ച്
വഴിയിലിട്ട്
കാത്തിരിക്കുന്നവര്‍ .
മധ്യതിലെത്തി
തുടക്കവും ഒടുക്കവും
കാണാതെ മിഴി കത്തുന്നവര്‍.
ഇടക്കിറങ്ങി വഴി തേടുന്ന
നിസ്സംഗ സൊപ്നടകര്‍.
അറിയാതെ
യാത്രയിലകപെട്ടു
ശ്വാസം മുട്ടുന്നവര്‍ .
യാത്ത്രയാക്കപെടാന്‍
ഒരുങ്ങിയിട്ടും
വാഹനമെതാത്തവര്‍ .
അഗ്നിയുടെ നാളമെടുത്ത്
താളം മുറിക്കുന്നവര്‍ .
നേരിലാരുടെ ജന്മമെടുത്ത്
പുകഞ്ഞു കത്തി എരിഞ്ഞാലും
ജീവിതം പെയ്തൊടുങ്ങാതെ
പായുന്നു വെറുതെ .
യാത്തറയിലേക്ക്
വഴി തെറ്റുന്ന കൂട്ടമായി
ഇരകള്‍ കത്തി യൊടുങ്ങുന്നുവോ ?
വൃത്ത മായി വളരും
വൃദ്ധ ശൂന്യത
നിറയുന്നു ചുറ്റും ...........
<><><><><><><><><>
No comments:
Post a Comment