ഇങ്ങനെ
ഒരിക്കലും പറയില്ലെന്ന്
ചിരിച്ചപ്പോള്‍ കരഞ്ഞതാവാം .
കണ്ണിലും കത്താതെ നിറഞ്ഞപ്പോള്‍
നൊന്തതാവാം.
രാവിലും പിരിയില്ലെന്ന്
നിനച്ചപ്പോള്‍ ഉറങ്ങിയതാവാം .
വരാതെ വരില്ലെന്ന് വന്നപ്പോള്‍
വന്നതാവാം .
പൂവിലും പൂക്കാതെ പൂത്തപ്പോള്‍
പ്രണയിച്ചതാവം.
ഒന്നിലും പകരാതെ കാത്തിരുന്ന
വേര്‍ പാടാകാം .
വേദനയുടെ മനമഴിച്ചു
തുറന്നപ്പോള്‍ മറന്നതാവാം .
ആഴത്തില്‍ കുഴിച്ച്ചപ്പോള്‍
കാണാത്ത സ്നേഹമെടുത്ത്
ഉദിക്കുന്ന വേര്‍പാടുകള്‍
എപ്പോഴും എന്തിനിങ്ങനെ ..........?
<><><><><><><><><><>
No comments:
Post a Comment