കാത്തിരിപ്പ്
ഇന്നലെയും ഞാനാ
കിളിയെ കണ്ടില്ല.
ഇലകള്‍ക്കിടയിലൂടെ
ഊര്‍ന്നുവരും
വെയില്‍ നാളങ്ങളില്‍
ഒരു ചിറകനക്കത്തിനായി
ഞാന്‍ കാത്തിരുന്നു.
ആകാശം പോയി
തിരിച്ചുവരുന്ന
മിഴികളില്‍ ശൂന്യതയുടെ
നനഞ്ഞ നൂലുകള്‍.
കൈഎത്തും ദൂരത്തേക്ക്
നീളുന്ന അന്നെഷനമായി
സമയമെരിഞ്ഞുതീരുന്നു.
ഞാന്‍ കാത്തിരിപ്പിന്ടെ
വിരല്‍ തുമ്പില്‍
തൊടുവാനിനിയും
കാത്തിരിക്കണം.
<><><><><><><>
ഇന്നലെയും ഞാനാ
കിളിയെ കണ്ടില്ല.
ഇലകള്‍ക്കിടയിലൂടെ
ഊര്‍ന്നുവരും
വെയില്‍ നാളങ്ങളില്‍
ഒരു ചിറകനക്കത്തിനായി
ഞാന്‍ കാത്തിരുന്നു.
ആകാശം പോയി
തിരിച്ചുവരുന്ന
മിഴികളില്‍ ശൂന്യതയുടെ
നനഞ്ഞ നൂലുകള്‍.
കൈഎത്തും ദൂരത്തേക്ക്
നീളുന്ന അന്നെഷനമായി
സമയമെരിഞ്ഞുതീരുന്നു.
ഞാന്‍ കാത്തിരിപ്പിന്ടെ
വിരല്‍ തുമ്പില്‍
തൊടുവാനിനിയും
കാത്തിരിക്കണം.
<><><><><><><>
No comments:
Post a Comment