Saturday, November 5, 2011

nnaam

വാല്‍മീകം
അക്ഷരങ്ങളുണങ്ങി
പൊട്ടിമുളച്ച
വചനത്തിന്‍ മൗനം.
ആശയങ്ങള്‍ കത്തി
പൂത്ത ജീവിത
ശിരസ്സിന്‍ ശയനം.
കലഹങ്ങള്‍ തുറന്നു
വാതില്‍ നിറഞ്ഞ 
ഇരുള്‍ യാനം.
വഴികളടച്ചു
നിഴല്‍ തിങ്ങിയ
നിദ്രാ പതനം .
അക്ഷരങ്ങളുണര്‍ന്നു
ആശയം തുറന്ന
പ്രഭാത മിഴികള്‍ .
കേള്‍വി മുറിച്ച്
കാഴ്ച പോയ 
രസ സന്താനം .
അക്ഷരങ്ങളിറങ്ങി 
യാത്ര പോയ 
സര്‍ഗ സാഗരം.
അര്‍ഥം വേറിട്ട്‌ 
വചനം വിടര്‍ന്ന 
കാവ്യ സഞ്ചാരം.
വരികള്‍ വകഞ്ഞ്
വാക്കുകള്‍ കവിഞ്ഞ്
നീളും മൌന കാവ്യം .
അക്ഷരം തേടി 
പക്ഷം തളര്‍ന്ന 
സാക്ഷി രശ്മി .
ചിന്താരൂടം
അന്തരാ പിളര്‍ന്ന്
ഒഴുകും ലാവയോ?
വരി പറ്റി
ചാരം പിറന്ന 
കര്‍മ കവിയോ ?
സൊയം തീര്‍ത്ത 
വാല്മീകതിലാരുടെ 
മൌന സ്പോടനം ?
<><><><><><><><>



No comments:

Post a Comment